ദില്ലി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സെപ്തംബര്‍ അഞ്ചിന് കെജ് രിവാളിന്റെയും സിബിഐയുടെയും അഭിഭാഷകരുടെ വാദം കേട്ടിരുന്നു. കെജ്‌രിവാള്‍ നേരിട്ട് ആദ്യം ദില്ലി ഹൈക്കോടതിയെയും അവിടെ നിന്ന് സുപ്രീം കോടതിയെയും ജാമ്യത്തിനായി സമീപിച്ചു
2021-22 ദില്ലി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ചെന്ന് കേസില്‍ ഈ വര്‍ഷം മാര്‍ച്ച് 21നാണ് ഇഡി ദില്ലി മുഖ്യമന്ത്രി അറസ്റ്റ് ചെയ്തത്.