Trending

ESA;കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലേക്ക് പ്രതിഷേധ പരാതി ..






ESA വനാതിർത്തിക്കുള്ളിൽ നിലനിറുത്തണമെന്നും, ജനവാസകേന്ദ്രങ്ങളും, കാർഷിക മേഖലകളും, തോട്ടഭൂമികളും ESA യിൽ ഉൾപ്പെടുത്തരുതെന്നും, കരട് വിജ്ഞാപനത്തിനെതിരെ പ്രതിക്ഷേധിക്കുന്നതിനും, മലയോര ജനതയുടെ വികാരം അറിയിക്കുന്നതിനുമായി കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംയുക്ത രാഷ്ട്രീയ കക്ഷികളുടെ ആഭിമുഖ്യത്തിൽ കട്ടിപ്പാറ ടൗൺ, ചമൽ, കല്ലുള്ളതോട് എന്നിവടങ്ങളിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലേക്ക് പ്രതിഷേധ പരാതി കത്തുകളും, ഇ-മെയിലും അയക്കുന്നതിന് പരാതി സമാഹകരണ ക്യാമ്പുകൾ നടത്തി. കട്ടിപ്പാറ ടൗണിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് കത്തയക്കൽ ചടങ്ങിന് ആദ്യ ഒപ്പിട്ട് കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി.
ജനപ്രതിനിധികളായ മുഹമ്മദ് ഷാഹിം, ജിൻസി തോമസ്, CKC അസൈനാർ, ലത്തീഫ് കോറി, ലോഹിതാക്ഷൻ AK, രാജു തുരുത്തിപ്പള്ളി, ബാബു കുരിശിങ്കൽ, ജോഷി മണിമല എന്നിവർ നേതൃത്വം നല്കി.
ചമലിൽ വാർഡ് മെമ്പർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ NP കുഞ്ഞാലി, പിയൂസ്, റോബിച്ചൻ, വത്സമ്മ അനിൽ എന്നിവരും കല്ലുള്ളതോട് നടന്ന പ്രതിഷേധ പരാതി സമഹാകരണത്തിൽ ജനപ്രതിനിധിയായ സുരജ VP, മജീദ് മൗലവി, ഉണ്ണി, ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post