Trending

യുവതിയുടെ ആത്മഹത്;യുവാവ് അറസ്റ്റിൽ.



താമരശ്ശേരി: കൂടത്തായി അമ്പലക്കുന്ന് ചന്ദ്രൻ്റെ മകൾ സഞ്ജന കൃഷ്ണ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
കൂടത്തായി ആറ്റിൽക്കര  അമൽ ബെന്നി (26) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

യുവാവിൻ്റെ ഭീഷണിയും, ഭയവും കാരണമാണ് എസ്സി എസ് ടി വിഭാഗത്തിൽപ്പെട്ട യുവതി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനാലാണ് അറസ്റ്റു ചെയ്തത്. ഇതു സംബന്ധിച്ച്
ഡിജിറ്റൽ തെളിവുകളടക്കം പോലീസ് ശേഖരിച്ചിരുന്നു.

എം എ സൈക്കോളജി കഴിഞ്ഞ് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രി ജോലി നോക്കി വരികയായിരുന്ന യുവതി വീട്ടിലെ മുറിക്കകത്ത് കഴിഞ്ഞ മാസം പതിനൊന്നാം തിയ്യതി സന്ധ്യ ക്കാണ് തൂങ്ങി മരിച്ചത്.

പ്രതി മരണപ്പെട്ട യുവതിയേയും, കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് പോലീസ് പറയുന്നു.കോടഞ്ചേരി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ താമരശ്ശേരി DYSP പി പ്രമോദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിയെ മുമ്പ
പോലീസ് പിടികൂടിയിട്ടുണ്ട്.


Post a Comment

Previous Post Next Post