താമരശ്ശേരി : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ കീഴിൽ യുവതികളുടെ സമഗ്ര ക്ഷേമത്തിനും വികസനത്തിനുമായി രൂപീകരിച്ച അവളിടം ക്ലബ്ബിൻ്റെ താമരശ്ശേരി പഞ്ചായത്ത് പരിധി പുനർ രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. കൊടുവള്ളി ബ്ലോക്ക് യൂത്ത് കോഡിനേറ്റർ അൻഷാദ് മലയിൽ അധ്യക്ഷത വഹിച്ച യോഗം തിരഞ്ഞെടുപ്പ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ പഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ്റെ അഭാവത്തിൽ താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പരിധിയിലെ വിവിധ സാമൂഹിക പൊതുപ്രവർത്തനങ്ങളിൽ രംഗങ്ങളിൽ ഭാഗമാകുന്ന യുവതികൾ യോഗത്തിൽ പങ്കെടുത്തു.അവളിടം ക്ലബ്ബ് താമരശ്ശേരി ഭാരവാഹികളായി പ്രസിഡണ്ട് ഫസ്‌ല ബാനു,സെക്രട്ടറി നസിയ സമീർ.ട്രഷറർ ജിൽഷ റികേഷ് ,വൈസ് പ്രസിഡൻറ് ആശിഫ ,ജോയിൻ സെക്രട്ടറി ആതിര ശിവപ്രസാദ് ,എക്സിക്യൂട്ടീവ് അംഗങ്ങളായി സന സിദ്ദിഖ് ,ബബിത എംആർ ,ജിസ്ന കെ പി,സൂര്യ മോൾ പി ആർ എന്നിവരെ തിരഞ്ഞെടുത്തു. ,ഫസീല , ആർശ്യ, ഷംഷിദ, ജിൽഷ റികേഷ്, ഫസ്ല ബാനു ,നസിയാ സമീർ,ജിസ്ന എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.