Trending

പൂനൂരിൽ കാറിടിച്ച് ഭിന്നശേഷിക്കാരിക്കും, മാതാവിനും പരുക്ക്, കാറിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു.





താമരശ്ശേരി: പുനൂരില്‍ അമിത വേഗതയിലെത്തിയ കാര്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും അധ്യാപികയായ മാതാവിനെയും ഇടിച്ചുവീഴ്ത്തി.

 ഇന്നലെ രാത്രി പുനൂര്‍ അങ്ങാടിയിലായിരുന്നു സംഭവം.

താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിയും ചോയിമഠം എൽ.പി.സ്കൂൾ അധ്യാപിക യുമായ ഷംല (45), മകൾ ഇഷ റഹീം (16) എന്നിവരെയാണ് കാറിടിച്ച് തെറിപ്പിച്ചത്.

 കാറോടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നയാള്‍ കഞ്ചാവ്
ഉപയോഗിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. 

തുടർന്ന് ബാലുശേരി പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു.





Post a Comment

Previous Post Next Post