Trending

ഡ്രൈവര്‍ പുറത്തുപോയപ്പോള്‍ മണ്ണുമാന്തി യന്ത്രം ഓടിക്കാന്‍ ശ്രമിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം





കോട്ടയം: മുറ്റം നിരപ്പാക്കാന്‍ കൊണ്ടുവന്ന ഹിറ്റാച്ചി ഓടിച്ച ഗൃഹനാഥന് ദാരുണാന്ത്യം. പാല കരൂര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് (രാജു കണ്ടത്തില്‍- 60) ആണ് മരിച്ചത്. ഡ്രൈവർ ചായ കുടിക്കാൻ പോയ സമയം ഹിറ്റാച്ചി ഓടിക്കാൻ ശ്രമിക്കുന്നതിനിടെ റബ്ബർ മരത്തിനടിയിൽപെടുകയായിരുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം. വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി കൊണ്ടുവന്നതായിരുന്നു ഹിറ്റാച്ചി. ഡ്രൈവർ ചായകുടിക്കാനായി പോയതോടെ പോൾ സ്വയം ഹിറ്റാച്ചി ഓടിക്കുകയായിരുന്നു. തുടർന്ന് ഹിറ്റാച്ചി മറിഞ്ഞ് റബ്ബർ മരത്തിനും വാഹനത്തിനുമിടയിലേക്ക് പോൾ വീഴുകയായിരുന്നു. പോൾ തൽക്ഷണം മരിച്ചു.

പൊലീസ് എത്തിയാണ് മുതദേഹം പുറത്തെടുത്തത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിദേശത്തായിരുന്ന രാജു നാട്ടിലെത്തിയ ശേഷമാണ് വീടു പണി ആരംഭിച്ചത്. ടൈല്‍ ഇടുന്ന ജോലി നടന്നു വരികയാണ്. അതിനിടെ ചുറ്റുമതില്‍ കെട്ടുന്നതിന്റെ ആവശ്യത്തിനായാണ് ഹിറ്റാച്ചി വിളിച്ചത്. തീര്‍ത്തും അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post