കല്‍പ്പറ്റ: 21.11.2020 ന് വയനാട് മുത്തങ്ങ പൊന്‍കുഴി എന്ന സ്ഥലത്ത് വെച്ച് 19.47 ഗ്രാം എംഡിഎംഎ അനധികൃതമായി കടത്തിയ കേസില്‍ പിടിതരാതെ വിദേശത്തേക്ക് ഒളിവില്‍ കടന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി പാറന്നൂര്‍ പുല്ലാളൂര്‍ എരഞ്ഞോത്ത് വീട്ടില്‍ഷനാസ് (26) നെയാണ് വിദേശത്തുന്ന് നിന്ന് വരുന്ന വഴി മംഗലാപുരം എയര്‍പോര്‍ട്ടില്‍ വെച്ച് ക്രൈംബ്രാഞ്ച് എഡിജിപി യുടെ നിര്‍ദ്ദേശാനുസരണം കോഴിക്കോട് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വയനാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു