താമരശ്ശേരിയിൽ KSRTC സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ് ബസ്സിനു നേരെ ആക്രമം.ബസ്സിൻ്റെ ചില്ല് തകർന്നു, യുവാവ് പിടിയിൽ.
താമരശ്ശേരി
ചുങ്കം ബാറിനു സമീപം വെച്ചാണ് ബസ്സിനു നേരെ കല്ലെറിഞ്ഞത്, ബസ്സിൻ്റെ പിൻഭാഗത്തെ സൈഡ് ഡോറിൻ്റെ ഗ്ലാസ് തകർന്നു.
കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസ്സിനു നേരെയാണ് കല്ലേറുണ്ടായത്.
അക്രമിയെ പോലീസ് പിടികൂടി.
താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്ന് കല്യാണിയുടെ മകൻ ബാബുവാണ് പിടിയിലായത്,
ബസിന്റെ പിൻഭാഗത്തെ ഡോറിന്റെ ഗ്ലാസ് പൂർണ്ണമായും തകർന്നു, രാത്രി 11.15 ഓടെയാണ് സംഭവം, ബസ് താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.