Trending

പൊതുസ്ഥലത്ത് അനധികൃതമായി പരസ്യ, പ്രചരണ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ നടപടി. 5000 രൂപ വരെ പിഴ ചുമത്തി നിയമ നടപടി സ്വീകരിക്കും



പുതുപ്പാടി:കേരള ഹൈക്കോടതിയുടെ WP(C) No.22750/2018 നമ്പർ കേസിലെ ഉത്തരവിന്റെ അടിസ്ഥാനത്തില് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പാതയോരങ്ങളിലും,ഫുട്‌പാത്തുകളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകള്,ഫ്ലക്സ‌സ്‌ബോർഡുകള്,ബാനറുകൾ, കൊടിതോരണങ്ങൾ, ഹോർഡിംഗുകൾ എന്നിവ ഇനിയും നീക്കം ചെയ്തിട്ടില്ലാത്ത ഉത്തരവാദികളായവരില് നിന്നും ഓരോ ബോർഡിനും പരമാവധി 5000/- രൂപയും ആയത് നീക്കം ചെയ്യുന്നതിനുള്ള ചെലവുകളും ഈടാക്കുന്നതാണെന്നും പിഴ ഈടാക്കുന്നതിന് പുറമെ പ്രൊസിക്യൂഷന് നടപടികൾ സ്വീകരിക്കുന്നതാണെന്നും പഞ്ചായത്ത്  വ സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post