Trending

5 മണിക്കൂർ പിന്നിട്ടിട്ടും തീയണക്കാനായില്ല.

താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം താമരശ്ശേരി ക്ലബിനോട് ചേർന്ന ഭാഗത്ത് ഇന്നു വൈകുന്നേരം 5 മണിയോടെ പടർന്നത അഞ്ചു മണിക്കൂർ പിന്നിട്ടിട്ടും പൂർണമായും അണക്കാനായില്ല.

നിലവിൽ തീ പടരുന്ന കുന്നിൻ്റെ മുകൾഭാഗത്തേക്ക് ഫയർഫോഴ്സ് വാഹനങ്ങൾ എത്തിച്ചേരാനുള്ള പ്രയാസവും, ഇരുട്ടുമാണ് തടസ്സം.

ദേശീയ പാതയിലേക്കും, ജനവാസ മേഖലയിലേക്കും തീ പടരാതിരിക്കാൻ രണ്ടു യൂനിറ്റ് ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. റവന്യൂ അധികൃതരും സ്ഥലം സന്ദർശിച്ചു


രാത്രി 10.30 ഓടെ തീയണച്ചു

Post a Comment

Previous Post Next Post