താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ ഗാന്ധി പാർക്കിലെ ഗാന്ധിജി പ്രതിമയിൽ പുഷ്പാർച്ഛനയും തുടർന്ന് പ്രതിജ്ഞയും എടുത്തു. മണ്ഡലം പ്രസിഡണ്ട് എം സി നാസിമുദ്ധീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. KPCC മെമ്പറും താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എ അരവിന്ദൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ഗിരീഷ് കുമാർ,ബ്ലോക്ക് ട്രഷറർ സണ്ണി കുഴമ്പാല, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ Adv ജോസഫ് മാത്യു, സത്താർ പള്ളിപ്പുറം, ബ്ലോക്ക് സെക്രട്ടറി VK A കബീർ, മഹിളാ കോൺഗ്രസ് ജില്ലാ ജോയിന്റ് സെക്രെട്ടറി ചിന്നമ്മ ജോർജ്, ബ്ലോക്ക് പ്രസിഡണ്ട് ഖദീജ സത്താർ, KP കൃഷ്ണൻ,പ്രമോദ്,ബാബുരാജ് എന്നിവർ പങ്കെടുത്തു.