കൂടത്തായി : സെൻ്റ് മേരീസ് ഹൈസ് സ്കൂളിലെ എസ്. പി.സി. കാഡറ്റുകൾ മാലിന്യ മുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി കൂടത്തായി ടൗണിൽ ശുചീകരണ പ്രവർത്തനവും ജാഥയും സംഘടിപ്പിച്ചു .
കൂടത്തായിൽ വരച്ച കേരളത്തിൻ്റെ ഭൂപടത്തിൽ കേഡറ്റുകൾ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച് കേരളത്തെ മാലിന്യ മുക്തമാക്കാൻ ഞങ്ങളും ഭാഗവാക്കാകുമെന്ന് പ്രതിഞ്ജ ചെയ്തു. ചടങ്ങ് എ എസ് പി. പി.ശ്യാംലാൽ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, മാനേജർ ഫാദർ വിപിൻ ജോസ് , വാർഡ് മെമ്പർ ഷീജാ ബാബു , ഓമശ്ശേരി ഹെൽത്ത് ഇൻസ്പക്ടർ ഉണ്ണികൃഷ്ണൻ , കോടഞ്ചേരി എസ് ഐ പ്രകാശൻ വി.കെ. പി.ടി.എ പ്രസിഡണ്ട് മുജീബ് കെ.കെ.സി.പി.ഒ ജീജ കെ.ജി ,എസ് പിസി പി ടി എ മെമ്പർ മാരായ ഷിനോജ്, റഫീഖ് മേപ്പള്ളി എന്നിവർ പങ്കെടുത്തു.
എസ്പിസി പി.ടി.എ പ്രസിഡണ്ട് സത്താർ പുറായിൽ സ്വാഗതവും സി.പി ഒ റെജി ജെ കരോട്ട് നന്ദിയും പറഞ്ഞു
ചടങ്ങിൽ വെച്ച് സുപ്രഭാതം റീഡേഴ്സ് ഫോറം കുട്ടികൾക്കുള്ള ഗ്ലൗസ്സുകൾ സൗജന്യമായി ഫോറം മെമ്പർമാരായ അൻവർ പി.കെ. നിസാർ എ.കെ. എന്നിവർ എസ് പി സിക്ക് വേണ്ടി വിതരണം ചെയ്തു