താമരശ്ശേരി:
സെൻറ് മേരീസ് ഹൈസ്കൂൾ കൂടത്തായിയിൽ മൂന്നു ദിവസങ്ങളിൽ നടക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ കാമ്പോരിയിൽ 6 സബ് ജില്ലകളിലുള്ള എഴുന്നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.വെള്ളിയാഴ്ച ആരംഭിച്ച ക്യാമ്പ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ രാമചന്ദ്രൻ എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് ഓർഗനൈസേഷൻ കമ്മീഷണർ ഗൈഡ് ഷീല ജോസഫ് മുഖ്യപ്രഭാഷണം നടത്തി . താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം മൊയിനുദ്ദീൻ KAS, വാർഡ് മെമ്പർ ഷീജ സെൻമേരിസ് സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ്,പിടിഎ പ്രസിഡണ്ട് മുജീബ് കെ.കെ., ജില്ലാ ടെയിനിങ്ങ് കമ്മീഷണർ ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ഫാദർ സി ബി പൊൻപാറ ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റ്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കരുണൻ മാസ്റ്റർ, ജില്ലാ കമ്മീഷണർ രമ, ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ വിനോദിനി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഫിലിപ്പ് സ്വാഗതവും ജില്ലാ കമ്മീഷണർ രമ നന്ദിയും പറഞ്ഞു . മൂന്നുദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ നിരവധി പരിപാടികൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ കുട്ടികളിൽ ആവേശമുണർത്തുന്ന അഡ്വഞ്ചർ ഗെയിംസ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, സ്കിൽ - ഒ- രമ, എക്സിബിഷൻ, ഡിസ്പ്ലേ, പെജൻറ് ഷോ, ഫുഡ് പ്ലാസ തുടങ്ങിയ മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്
സ്വന്തമായി നിർമ്മിച്ച ടെന്റുകളിലുള്ള താമസം കുട്ടികൾക്ക് വേറിട്ടതും അവിസ്മരണീയവുമായ അനുഭവമാണ്.