താമരശ്ശേരി: താമരശ്ശേരിക്ക് സമീപം ചമൽ കാരപ്പറ്റ- വള്ളുവോർക്കുന്ന് റോഡിരികിലാണ് കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയിൽ ഗോപാലൻ (47) നെ മരിച്ച നിലയിൽ കണ്ടെത്തി.
രാവിലെ 6.45 ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നെന്നും, ക്ഷേത്രത്തിൽ തുടികൊട്ടുകയും ചെയ്തതായും നാട്ടുകാർ പറഞ്ഞു.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി, RDO സ്ഥലത്തെത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.