താമരശ്ശേരി : ഗ്രാമ, നഗരഭേദമന്യേ അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുന്ന രാസലഹരി ഉൾപ്പെടെയുള്ള ലഹരി വിപണനത്തിനും, ഉപഭോഗത്തിനുമെതിരെ
താമരശ്ശേരി ഗ്രാമപഞ്ചായത്തും,താമരശ്ശേരി സാംസ്കാരിക വേദിയും സംയുക്തമായി ലഹരി വിരുദ്ധ സാംസ്കാരിക കൂട്ടായ്മ
സംഘടിപ്പിക്കുന്നു.
മാർച്ച് 20ന് രാവിലെ 9 മണിക്ക് ഗാന്ധി പാർക്കിൽ നടക്കുന്ന പരിപാടിയിൽ പോലീസ്,എക്സൈസ് ഉദ്യോഗസ്ഥർ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സാംസ്കാരിക വേദി പ്രവർത്തകർ, ബഹുജനങ്ങൾ പങ്കെടുക്കും.
ലഹരി വിപത്തിൽ നിന്ന് താമരശ്ശേരിയെ മോചിപ്പിക്കാനുള്ള സാംസ്കാരിക കൂട്ടായ്മയിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്നു
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. അരവിന്ദൻ,വൈസ് പ്രസിഡൻറ് സൗദാബീവി
താമരശ്ശേരി സാംസ്കാരിക വേദി പ്രസിഡൻറ് ടി.ആർ.ഒ. കുട്ടൻ,സെക്രട്ടറി ഗിരീഷ് തേവള്ളി എന്നിവർ അഭ്യർത്ഥിച്ചു.