Trending

കട്ടിപ്പാറയിൽ ലഹരി മാഫിയ സംഘം മധ്യവയസ്കനെ മർദ്ദിച്ചതായി പരാതി





താമരശ്ശേരി 
കട്ടിപ്പാറ ഇരൂൾക്കുന്ന് 
ലഹരി മാഫിയ മധ്യവയ്കനെ ആക്രമിച്ചതായി പരാതി.



 കട്ടിപ്പാറ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ താമസിക്കും ഇരുൾക്കുന്ന്  ചന്ദ്രൻ (51) നാണ് പരുക്കേറ്റത്.

ഇന്നലെ വൈകീട്ട് 7 മണിക്ക് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ചന്ദ്രന് മർദ്ദനമേറ്റത്.

വികലാംഗ മുച്ചക്രവാഹത്തിൽ റോഡിന് മധ്യത്തിൽ നിന്നും മദ്യം വിൽക്കുകയായിരുന്ന വിജയൻ എന്ന ആളോട് തനിക്ക് മുന്നോട്ട് പോകാൻ വാഹനം മാറ്റാൻ ആവശ്യപ്പെട്ടതാണ് മർദ്ദിക്കാർ കാരണമെന്ന് ചന്ദ്രൻ പറഞ്ഞു.

വിജയൻ്റെ മക്കളായ വിഷ്ണു, വിനീത് എന്നിവരും തന്നെ മർദ്ദിച്ചതായി ചന്ദ്രൻ പറഞ്ഞു.

നാട്ടുകാർ ഓടിയെത്തിയാണ് ചന്ദ്രനെ രക്ഷപ്പെടുത്തിയത്.
പരുക്കേറ്റ ചന്ദ്രൻ 
താമരശ്ശേരി താലൂക് ഹോസ്പിറ്റലിൽ  ചികിത്സ തേടി.
താമരശ്ശേരി പോലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post