Trending

അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധനക്ക് എത്തിയ എക്സൈസ് ഉദ്യാഗസ്ഥർക്ക് മർദ്ദനം; മൂന്നു പേർക്കെതിരെ കേസെടുത്തു.




താമരശ്ശേരി:ഓപ്പറേഷൻ ക്ലീൻ സ്ലൈറ്റിൻ്റെ ഭാഗമായി അതിഥി തൊഴിലാളികയുടെ താമസസ്ഥലത്ത് പരിശോധനക്ക് എത്തിയ എക്സൈസൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു.


കോഴിക്കോട് എക്സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്താനായി തലയാട് അങ്ങാടിയിൽ എത്തി പരിശോധന കഴിഞ് തിരികെ വാഹനത്തിൽ കയറാൻ തുടങ്ങുംമ്പോൾ എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും, അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർക്കെതിരെ ബാലുശ്ശേരി പോലീസ് കേസെടുത്തു.
തലയാട് സ്വദേശികളായ അനൂപ്, സജീവൻ, സണ്ണി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

,മർദ്ദനത്തെ തുടർന്ന് സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുവിന് ദേഹാസ്വസ്ഥ്യം സംഭവിച്ചിരുന്നു, ഇതേ തുടർന്ന് ചൊവ്വാഴ്ച രാത്രി വിഷ്ണുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നു.


ഇതു സംബന്ധിച്ച് ബുധനാഴ്ച പുലർച്ചെ നാലുമണിക്ക് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ
എ ജെ തമ്പി പരാതി നൽകുകയും ചെയ്തു.പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേർക്കെതിരെ കേസെടുത്തത്.



Post a Comment

Previous Post Next Post