റംസാൻ വ്രതം ആരംഭിക്കുന്നത് മുതൽ താമരശ്ശേരിയിലും പരിസ പ്രദേശങ്ങളിലും വ്യാപകമായി പ്രവർത്തനം ആരംഭിച്ച ഉപ്പിലിട്ടവ വിൽക്കുന്നതും പല കളറുകളിലും നിറങ്ങളിലുമുള്ള ശീതളപാനീയങ്ങളും മറ്റും വിൽക്കുന്ന താൽക്കാലിക റംസാൻ സ്പഷ്യൽ ജ്യൂസ് കടകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നാണ് താമരശ്ശേരി മേഖല മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദന് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെെട്ടത്.
പി. എ അബ്ദുസമദ് ഹാജി, എം.എ.യൂസുഫ് ഹാജി, കെ.സി.മുഹമ്മദ്, വി.കെ.ഹുസൈൻ കുട്ടി, എ.കെ.അബ്ബാസ്, കെ.ടി.അബുബക്കർ, പി.പി.ഗഫൂർ, മജീദ് മാസ്റ്റർ, കെ.കെ.ഹംസ മാസ്റ്റർ, അബ്ദുറഹിമാൻ തുടങ്ങിയവർ സംബന്ധിച്ചു.ഇതേ ആവശ്യം ഉന്നയിച്ച് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർക്കും നിവേദനം നൽകി.