Trending

യുവാവിനെ ഫ്ലാറ്റിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.




താമരശ്ശേരി മിനി ബൈപ്പാസിൽ ഭജനമഠത്തിനു സമീപത്തെ ഫ്ലാറ്റിൽ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.
പൂനൂർ പെരിങ്ങളം വയൽ കുനിയിൽ സഞ്ജയ് (33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ടൂറിസ്റ്റ് ബസ്സിൽ ക്ലീനറായി ജോലി നോക്കുന്ന ആളാണ്.
രണ്ടു മാസം മുമ്പാണ് താമരശ്ശേരിയിലെ ഫ്ലാറ്റിൽ താമസമാക്കിയത്.

ഇന്നലെ രാത്രി ഭാര്യയും, മക്കളുമായി കലഹമുണ്ടാക്കിയതിനെ തുടർന്ന് ഇവർ തൊട്ടടുത്ത റൂമിൽ അഭയം തേടിയിരുന്നു.

ഇന്നു രാവിലെ 7.15 ഓടെ അടുത്ത റൂമിലെ സ്ത്രീ കുട്ടികളുടെ വസ്ത്രം എടുക്കാനായി എത്തിയ സമയത്താണ് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.


Post a Comment

Previous Post Next Post