.
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം.
ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച്ച് 5 അംഗ സംഘം മദ്യപിക്കുന്നത് CC tv യിലൂടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ടൂറിസ്റ്റ് ഹോം പരിസരം മദ്യപാനത്തിനായി ഉപയോഗിക്കരുത് എന്നു പറഞ്ഞ ന്നതിനെ തുടർന്ന് അക്രമിസംഘത്തിലെ ഒരാൾ തൻ്റെ സ്കൂട്ടറിൻ്റെ സീറ്റിന് അടിയിൽ ഒളിപ്പിച്ചു വെച്ച നീളം കൂടിയ വാൾ എടുത്ത് ടൂറിസ്റ്റ് ഹോം ജീവനക്കാരനായ അൻസാറിനു നേരെ വീശുകയായിരുന്നു. ഇതു കണ്ട് പിടിച്ചു മാറ്റാൻ എത്തിയ തച്ചംപൊയിൽ സ്വദേശി മുഹമ്മദ് ലബീബിൻ്റെ കൈ ആക്രമിസംഘം സ്റ്റീൽ പൈപ്പ് കൊണ്ട് തല്ലിയൊടിച്ചു. ടൂറിസ്റ്റ് ഹോമിലെ കമ്പ്യൂട്ടറിൻ്റെ സോഫ്റ്റ് വെയർ പ്രശ്നം പരിഹരിക്കാനായി എത്തിയതായിരുന്നു ലബീബ്.
ഒരു പിക്കപ്പ് വാനിലും, ഇരുചക്ര വാഹനങ്ങളിലുമായാണ് ആക്രമിസംഘം എത്തിയത്.
പരുക്കേറ്റ ലബീബ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. രാത്രി 11 മണിയോടെയായിരുന്നു ആക്രമം.ഉടൻ തന്നെ താമരശ്ശേരി പോലീസിൽ വിവരമറിയിച്ചു, ആയുധമടക്കം ആക്രമത്തിന് ഉപയോഗിച്ച വസ്തുക്കൾ പോലീസ് കണ്ടെടുത്തു.
വീഴുമ്പോൾ നീണ്ടു വരികയും, പിന്നീട് ഫോൾസ് ചെയ്ത് Stick ആയി മാറ്റാനും സാധിക്കുന്ന തരത്തിലുള്ള വാളാണ് ആക്രമത്തിന് ഉപയോഗിച്ചത്.KL57 AC 0993 നമ്പർ സ്കൂട്ടറും, KL57 AB 3881 നമ്പർ പിക്കപ്പ് വാനിലുമായി എത്തിയ തിരിച്ചറിയാവുന്ന സിദ്ദീഖ്, ജുനൈദ്, ആഷിഖുമാണ് ആക്രമിച്ചതെന്നും സംഘത്തിൽ 5 പേരാണ് ഉണ്ടായിരുന്നതെന്നും ജീവനക്കാർ പറഞ്ഞു.
ദൃശ്യങ്ങളെല്ലാം CC tv യിൽ പതിഞ്ഞിട്ടുണ്ട്