താമരശ്ശേരി: താമരശ്ശേരി എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ സ്കൂട്ടറിൽ കടത്തുകയായിരുന്ന 20.311 ഗ്രാം മെത്താ ഫിറ്റമിന് സഹിതം യുവാവിനെ എക്സൈസ് പിടികൂടി.എളിറ്റൽ വട്ടോളി കുഴിയിൽ പിടിക എന്ന സ്ഥലത്തുവെച്ച് പാറച്ചാലിൽ മുഹമ്മദ് ഷാഫി (36)നെയാണ് താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ബാംഗ്ലുരുവിൽ നിന്നും എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് മുഹമ്മദ് ഷാഫി എന്ന് നാട്ടുകാർ പറഞ്ഞു
എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ കെ ഗിരീഷ്, സി ഇ ഒ പി അജിത്, ഷഫീഖ് അലി, മനോജ് പി ജെ, ഡബ്ലു സി ഒ ലത മോൾ, ഡ്രൈവർ പ്രജീഷ് ഒ ടി എന്നിവർ ചേർന്നാണ് പിടികൂടിയത്.