Trending

പുതിയ ന്യൂനമർദം, സംസ്ഥാനത്ത് ശക്തമായ മഴ; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി




തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. പലയിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് ശക്തമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കൂടാതെ ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ -ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദ്ദംകൂടി രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മെയ് 27 - 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 27 - 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാസർകോട് വിദ്യാനഗറിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം പൊട്ടിവീണു. ഉച്ചയോടെ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുമ്പിലാണ് സംഭവം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചട്ടഞ്ചാലിൽ ദേശീയപാതയിൽ ടാറിഗ് നടന്ന ഭാഗത്ത് വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. നിർമ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിലാണ് ഉച്ചയോടെ വലിയ കുഴി രൂപപ്പെട്ടത്. കാസർകോട് കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയുടെ പശ്ചാലത്തലത്തിൽ ബുധനാഴ്ച കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post