താമരശ്ശേരി.സർക്കാർ സർവീസിൽ 28 വർഷങ്ങൾ പൂർത്തിയാക്കി വിരമിച്ച താമരശ്ശേരി താലൂക്ക് സഹസിൽദാർ കെ.ബാലരാജന്‍ രാരോത്ത് വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ ഉപഹാര സമർപ്പണം നടത്തി.റവന്യൂ വകുപ്പിലെ ഏറെ സങ്കീർണ്ണമായ സാഹചര്യങ്ങളെ തൻ്റെ സേവന മികവിനാലും പ്രവർത്തന പരിചയത്താലും മറികടന്ന് ഓരോ ഫയലുകളിലൂടെയും തൻ്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ടാണ് അദ്ധേഹം പടിയിറങ്ങുന്നത്.
1997ൽ വൈത്തിരി താലൂക്കിലാണ് അദ്ധേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.തുടർന്ന്
കോഴിക്കോട് ജില്ലയിലെ താലൂക്കുകളിലും വിവിധ വില്ലേജുകളിലും ആർ.ഡി.ഓ, കലക്ടറേറ്റ് എന്നിവിടങ്ങളിലും ജോലിചെയ്തു. 2020ൽ താമരശ്ശേരി താലൂക്കിൽ ഭൂരേഖാ തഹസിൽദാറായും 2024 ൽ പ്രിൻസിപ്പൾ തഹസിൽദാറായും ചുമതല നിർവ്വഹിച്ചു.ചടങ്ങിൽ ഭൂരേഖ തഹസിൽദാർ കെ. ഹരീഷ് ഹെഡ്ക്വാർട്ടേർസ്ത ഹസിൽദാർ രതീഷ്.എൻ.സി. രാരോത്ത് വില്ലേജ് ഓഫീസർ ബി.സുനിൽകുമാർ ജനകീയ സമിതി അംഗങ്ങളായ വി.കെ.അഷ്റഫ്, റാഷി താമരശ്ശേരി, റിജേഷ് കുമാർ എന്നിവർ സംബന്ധിച്ചു.