കോടഞ്ചേരി: ഇന്നു വൈകുന്നേരം ആറരയോടെ വീശയടിച്ച ശക്തമായ കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് വൈദ്യുതി ലൈനിൽ പതിച്ചതിനെ തുടർന്ന്, കമ്പികൾ അറ്റ് ദേഹത്തു പതിച്ചതിച്ച് തോട്ടിൽ കുളിക്കുകയായിരുന്ന സഹോദരങ്ങളുടെ മരണവാർത്ത ഞെട്ടലോടെയാണ് കോടഞ്ചേരിക്കാർ കേട്ടത്.
വീടിനു സമീപത്തെ തോട്ടിൽ തോട്ടിൽ കുളിക്കാൻ ഇറങ്ങിയ
കോടഞ്ചേരി ചന്ദ്രൻ കുന്നേൽ ബിജു, ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), ഐബിൻ (10) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.