വടകരയിൽ തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു
byWeb Desk•
0
വടകരയിൽ തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു. വില്യാപ്പള്ളി സ്വദേശി പവിത്രനാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
ഓടിക്കൂടിയവർ പരിക്കേറ്റ പവിത്രനെ വടകര ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.