മീനങ്ങാടി: മീനങ്ങാടി കൃഷ്ണഗിരി ഫുഡ്‌ബേ റെസ്‌റ്റോറന്റിന് സമീപം കാറിനു മുകളിലേക്ക് കൂറ്റന്‍ മരം വീണു. കാറില്‍ ഉണ്ടായിരുന്ന മാണ്ടാട് സ്വദേശി ബിപിന് പരിക്കേറ്റു. ഇദ്ദേഹത്തെ സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൂര്‍ണ്ണമായും ഗതാഗതം തടസ്സപ്പെട്ട നാഷണല്‍ ഹൈവേയില്‍ സുല്‍ത്താന്‍ബത്തേരി ഫയര്‍ഫോഴ്‌സ് മരം മുറിച്ച് ഗതാഗതം തടസ്സം പരിഹരിച്ചു കൊണ്ടിരിക്കുന്നു.