Trending

താമരശ്ശേരിയിൽ മിനിലോറി ഇടിച്ച് രണ്ടു പേർക്ക് പരുക്ക്, വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തി







താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിലാണ് അപകടം.

ബാലുശ്ശേരി ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ മിനിലോറി ട്യൂഷൻ കഴിഞ്ഞ് നടന്നു വരികയായിരുന്ന വിദ്യാർത്ഥിനിയേയും, മഴയത്ത് മരത്തിനു താഴെ നിർത്തിയിട്ട ബൈക്ക് യാത്രികനേയുമാണ് ഇടിച്ച് തെറിപ്പിച്ചത്.

പരുക്കേറ്റ തച്ചംപൊയിൽ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) ,ചാലക്കര സ്വദേശി റിസ കദീജ (14) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിസ കദീജയെ പിന്നീട് വിദഗ്ദ പരിശോധനക്കായി ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് മാറ്റി.

ലോറിയിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്തു.

 മദ്യലഹരിയിലായിരു എന്നാരോപിച്ച്  മിനിലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ നാട്ടുകാർ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിച്ചു.

Post a Comment

Previous Post Next Post