വെസ്റ്റ് പുതുപ്പാടി :
ഇസ്സത്തുൽ ഇസ്ലാം സംഘം ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർദ്ധിച്ചു വരുന്ന ലഹരി, മയക്കുമരുന്ന് വ്യാപനത്തിനെതിരെ മഹല്ല് പരിധിക്കുള്ളിലെ വിവിധ മത, രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളെപങ്കെടുപ്പിച്ചു കൊണ്ട് സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു.
മഹല്ല് പ്രസിഡന്റ് പി എ മൊയ്തീൻ കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആയിഷക്കുട്ടി സുൽത്താൻ ഉത്ഘാടനം ചെയ്തു.
കെ. കെ ബൈജു,
ടി പി അബ്ദുൽ മജീദ് ഹാജി, ഒ കെ അബ്ദുൽ സത്താർ, റാഫി ദാരിമി, വി കെ ഷംനാദ്,സുരേഷ് കാരക്കുന്നുമ്മൽ, ഒ പി സഫീർ എന്നിവർ ആശംസകൾ നേർന്നു.
ലഹരി മാഫിയയെ തുരത്താൻ സംഘടിതമായ ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്താനും, ലഹരിയെ പ്രതിരോധിക്കാനുള്ള സർക്കാർ, നിയമപാലകർ, മറ്റു ഏജൻസികൾ എന്നിവരുടെ ശ്രമങ്ങളെ പിന്തുണക്കാനും
എൻ കെ നാസർ മാസ്റ്റർ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി
ലഹരിക്കെതിരെ കവലകൾ തോറും ബോർഡുകൾ സ്ഥാപിക്കുക,
ഓരോ 15 വീടുകൾ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ ക്ലസ്റ്ററാക്കി തിരിച്ചു അവിടെ യോഗങ്ങൾ ചേർന്ന് ബോധവൽക്കരണം നടത്തുക,
കുട്ടികൾ ഉല്ലാസ യാത്രകൾ ഉൾപ്പെടെ പോകുമ്പോൾ രക്ഷിതാക്കൾ ഒപ്പം പോകുന്നത് പ്രോത്സാഹിപ്പിക്കുക, ലഹരിയിൽ അകപ്പെട്ടവരെ കണ്ടെത്തി കൗൺസിലിംഗ് നൽകി
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരിക
എന്നീ തീരുമാനങ്ങൾ കൈക്കൊള്ളാനും യോഗത്തിൽ ധാരണയായി.
മഹല്ല് കമ്മിറ്റി സെക്രട്ടറി ടി എം അബ്ദുൽ സലാം സ്വാഗതവും, സുൽഫിക്കർ അമ്പായക്കുന്ന് നന്ദിയും രേഖപ്പെടുത്തി.