താമരശ്ശേരി: പൂനൂർ കാന്തപുരത്ത് വീടിനു സമീപത്തെ കുളത്തിൽ വീണ മരിച്ച രണ്ടു കുട്ടികളുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പുനൂർ
കാന്തപുരം അലങ്ങാപ്പൊയിൽ താമസിക്കും അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർഹാൻ (9), മുഹമ്മദ് സാലിയുടെ മകൻ
മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് മരണപ്പെട്ടത്.
വീട്ടിൽ നിന്നും 100 മീറ്ററോളം അകലെയുള്ള കുളത്ത്തത്തലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകീട്ട് 4 മണിയോടെയാണ് കുട്ടികളെ കാണാതായത്. വൈകീട്ട് ഏഴുമണിയോടെ മാതാവിൻ്റെ തിരച്ചിലിനിടക്കാണ് കുളത്തിൽ ആദ്യം ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.പിന്നീട് നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിൻ്റെ അടിയിൽ നിന്നും മറ്റൊരാളുടെ മൃതദേഹവും കണ്ടെത്തി.
പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ
പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.