താമരശ്ശേരി:ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ മെമ്പർ ഷിപ് ക്യാമ്പയിൻ ആരംഭിച്ചു.
താമരശ്ശേരി വ്യാപാരംഭവനിൽ വച്ച് നടന്ന ചടങ്ങിൽ താമരശ്ശേരി മേഖല പ്രസിഡന്റ് ജസീർ കെ പി സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷം വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജീവേഷ് എ സി സംഘടനയുടെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു, ജില്ലാ സെക്രട്ടറി സുരേഷ് മലയമ്മ ആശംസയർപ്പിച്ചു. താമരശ്ശേരി ബ്രാഞ്ച് ട്രഷറർ ദീപശ്രീ നന്ദി പറഞ്ഞു.