Trending

നിയമം സാധാരണക്കാർക്ക് മാത്രമോ..?, പോലീസ് സ്റ്റേഷനു മൂക്കിനു താഴെ ഫുട്പാത്ത് തടസ്സപ്പെടുത്തി വാഹന പാർക്കിംഗ്‌.





താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനോട് ചേർന്ന് ട്രഷറിക്കും,ബസ് സ്റ്റോപ്പിനും സമീപം ഫുട്പാത്ത് തടസ്സപ്പെടുത്തി ട്രഷറി വകുപ്പിൻ്റെ വാഹന പാർക്കിംഗ്.

സാധാരണക്കാർ റോഡരികിൽ അൽപസമയം നിർത്തിയാൽ പോലും വിസിലടിച്ച് ഓടിക്കുകയും, പിഴ ചുമത്തുകയും ചെയ്യുന്ന അവസരത്തിലാണ് പോലീസ് സ്റ്റേഷനു മൂക്കിനു താഴെ നഗ്നമായ നിയമ ലംഘനം നടക്കുന്നത്.

ഇതു മൂലം ഫുട്പാപാത്തിലൂടെ നടന്നു വരുന്നവർ റോഡിലിറങ്ങി നടക്കേണ്ടി വരികയും, ഇത് അപകട സാധ്യത വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യും.

Post a Comment

Previous Post Next Post