പുതുപ്പാടി: പുതുപ്പാടി ഗവ ഹയർ സെക്കൻ്ററി സ്കൂളിനു മുന്നിൽ ABVP - SFI പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ പങ്കാളികളായ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ താമരശ്ശേരി പോലീസ് സ്വമേധയാ കേസെടുത്തു.
വിദ്യഭ്യാസ ബന്ദിൻ്റെ ഭാഗമായി സ്കൂളിൽ എത്തിയ എ ബി വി പി പ്രവർത്തകരുടെ കൂട്ടത്തിൽ കഴിഞ്ഞ ദിവസം SFI യുടെ കൊടിമരം നശിപ്പിച്ച വിദ്യാർത്ഥിയും ഉണ്ടെന്ന് ആരോപിച്ചാണ് ABVP പ്രകടനക്കാർക്കു നേരെ ആക്രമം നടന്നത്,വൻ പോലീസ് സന്നാഹത്തിന് ഇടയിൽ വെച്ചായിരുന്നു ആക്രമം.