Trending

AODA ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി.





പ്രകൃതി ദുരന്തങ്ങളിലും മറ്റു അപകടങ്ങളിലും ഉണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ആംബുലൻസ് ഓണഴ്‌സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) കോഴിക്കോട് ജില്ലയുടെ നേതൃത്വത്തിൽ ആംബുലൻസ് എമർജൻസി റെസ്ക്യൂ ടീം പ്രവർത്തിച്ചു വരുന്നുണ്ട്. ഫയർ & റെസ്ക്യൂ, പോലീസ്, മോട്ടോർ വാഹന ഡിപ്പാർട്മെന്റ് തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചാണ് ഈ ടീം പ്രവർത്തിക്കുന്നത്. ഇതിന്റെ ട്രെയിനിങ് പരിപാടിയോട് അനുബന്ധിച്ചു ഒരുവർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങ് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ബഹു: ദിനേശ് കൊറോത്ത് പ്രതിജ്ഞ വാചകം ചൊല്ലി ഉദ്ഘാടനം ചെയ്തു. സജീവൻ ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ റജി ജോസ് അധ്യക്ഷനായിരുന്നു. ശ്രീപേഷ്, സായ് സന്തോഷ്‌, വിജീഷ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post