Trending

BJP നിശാശിൽപശാല സംഘടിപ്പിച്ചു.




അടിവാരം : ബിജെപി പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നിശാശിൽപശാല സംഘടിപ്പിച്ചു.
പരിപാടിയിൽ കെ.എസ്. വാസു അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു.




കേരളത്തിൻ്റ സാമ്പത്തിക വളർച്ചയും,
വികസനവും തകർത്ത ഭരണമാണ് ഒമ്പതു വർഷം പിണറായി സർക്കാർ കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വാഗ്ദാനലംഘനത്തിൻ്റെ സർവ്വകാല റിക്കാർഡ് ഇടതു സർക്കാരിനവകാശപ്പെട്ടതാണ്. അഴിമതിയും ധൂർത്തും കൈമുതലാക്കിയ സർക്കാർ അവശവിഭാഗങ്ങളുടെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാത്തതും , പാവപ്പെട്ട ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കാത്തതും സാധാരണക്കാരോടുള്ള
വെല്ലുവിളിയാണ്.

ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് പരിഹാരം കാണാൻ നിർദ്ദിഷ്ട ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കാൻ സർക്കാറും അധികൃതരും അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദേശീയപാത കോഴിക്കോട് മുതൽ മുത്തങ്ങ വരെ വികസിപ്പിക്കുന്ന സാഹചര്യത്തിൽ ചുരത്തിൽ ബൈപ്പാസ് അനിവാര്യമാണ്.
ജനങ്ങളുടെ യാത്രാദുരിതത്തിന് ഏക പരിഹാരം ചുരത്തിനോട് ചേർന്നുള്ള ഈ സമാന്തര പാതയാണ്.

മണ്ഡലം പ്രസിഡൻറ് ടി എ സെബാസ്റ്റ്യൻ, അഡ്വ . ബിജു പടിപ്പുരക്കൽ, ടി.പി. അനന്തനാരായണൻ, ജോണി കുമ്പുളുങ്കൽ, റീന അനിൽകുമാർ, പി.കെ. വേലായുധൻ പ്രസംഗിച്ചു.
മനോജ് പെരുമ്പള്ളി സ്വാഗതവും ടി.എ. ഷാജി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post