Trending

മദ്റസ പ്രവേശനോത്സവം.




താമരശ്ശേരി. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും കൂടിച്ചേർന്നാൽ മാത്രമേ ഏതൊരു വിദ്യാർത്ഥിയുടെയും വിദ്യാഭ്യാസം സമ്പൂർണ്ണതയിലെത്തുകയുള്ളുവെന്ന് ജമാഅത്തെ ഇസ്ലാമി താമരശ്ശേരി ഏരിയ പ്രസിഡൻറ് ഒമർ അഹമ്മദ് പറഞ്ഞു.വിവര സാങ്കേതിക വിദ്യ നാൾക്കുനാൾ പുരോഗമിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോലെയുള്ള മേഖലയിൽ എത്തിയിട്ടുള്ള ഈ കാലഘട്ടത്തിൽ മദ്രസ സിലബസുകളും പുതിയ കാലഘട്ടത്തിനനുസരിച്ച് മാറ്റേണ്ടതാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.35 വർഷക്കാലമായി താമരശ്ശേരിയിൽ പ്രവർത്തിച്ച് വരുന്ന അൽ മദ്രസ്സത്തുൽ ഇസ്ലാമിയ സ്മാർട്ട് മദ്രസയിലെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.ചടങ്ങിൽ ഐഡിയൽ എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ എം.എ മുഹമ്മദ് യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. ആർട്ടിഫിഷൽ ഇൻ്റലിജൻസ് യുഗത്തിൽ മദ്രസകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രമുഖ ട്രൈനർ കെ.അബ്ദുൽ ലത്തീഫ് സംസാരിച്ചു.മദ്രസ പ്രധാനാധ്യാപകൻ സൈനുൽ ആബിദീൻ തങ്ങൾ, ടി.അബ്ദുല്ല മാസ്റ്റർ ,ഷമീർ.സി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മാനേജർ ടി പി.ആസിഫ് ഹുസൈൻ സ്വാഗതവും സി.പി.അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post