താമരശ്ശേരി കോട്ടയിൽ ശ്രീ പോർക്കിലി ഭഗവതി ക്ഷേത്രത്തിന്റെ ജീർ ണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിന് ശ്രീ പോർക്കലി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം കെ അപ്പുക്കുട്ടനിൽ നിന്നും ക്ഷേത്രം ട്രസ്റ്റി . ടി കെ കേരളവർമ്മ വലിയ രാജ സംഭാവന ഏറ്റുവാങ്ങിക്കൊണ്ട് തുടക്കം കുറിച്ചു.
ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് ബാലകൃഷ്ണൻ കോട്ടകുന്നുമ്മൽ, സെക്രട്ടറി ശ്രീധരൻ മേലെപാത്ത്, ജനറൽ കൺവീനർ സുധീഷ് ശ്രീകല,ട്രഷറർ ഷാജി പാലോറക്കുന്ന്, സേവാസമിതി പ്രസിഡന്റ് ചന്ദ്രൻ കുന്നുമ്മൽ, സാംസ്കാരിക സമിതി പ്രസിദ്ധ ഷാജി കെ സി മാതൃസമിതി പ്രസിഡന്റ് പി കെ സരോജിനി നേതൃത്വംത്വം എന്നിവർ നേതൃത്വം നൽകി
2025 ജൂലൈ 03 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ശ്രീ പോർക്കലി ദേവി ശ്രീകോവിലിന്റെ നവീകരണത്തിന്റെ മുന്നോടിയായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാടെരി നവീൻ നമ്പൂതിരി പാടിന്റെ കാർമികത്വത്തിൽ അ നുജ്ഞാ കലശവും വിശേഷാൽ പൂജയും നടക്കുന്നതായിരിക്കും