Trending

സംഘപരിവാർ‍ അനുകൂലിയെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസലാക്കി മുസ്‌ലിം ലീഗ്‌ ഭരിക്കുന്ന പഞ്ചായത്ത്


തിരുവനന്തപുരം: സംഘപരിവാർ‍ അനുകൂലിയെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസലാക്കി മുസ്‌ലിം ലീഗ്‌ ഭരിക്കുന്ന പഞ്ചായത്ത്. മുസ്‌ലിം ലീഗ്‌ നേതൃത്വം നൽകുന്ന വഴിക്കടവ് പഞ്ചായത്തിൻ്റേതാണ് നിയമനം. ഇതിൻ്റെ രേഖകൾ പുറത്തു വന്നു.

സാമൂഹ്യമാധ്യമങ്ങൾ വഴിയും അല്ലാതെയും തീവ്രവർഗീയ നിലപാട് സ്വീകരിക്കുന്ന കൃഷ്ണരാജിനെ മുസ്‌ലിം ലീഗ്‌ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി സ്റ്റാൻ‍ഡിം​ഗ് കോൺസിലാക്കിയിരിക്കുന്നത്.

വഫഫ് ഭേദ​ഗതി നിയമം ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ്‌ നൽകിയ ഹർജിയ്ക്കെതിരെ നൽകിയ തടസ്സ ഹ‍ർജിയിൽ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്. നിലവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂ‍ർ മണ്ഡലത്തിൻ്റെ ഭാ​ഗമാണ് കൃഷ്ണരാജിനെ സ്റ്റാൻഡിം​ഗ് കോൺസലാക്കി നിയമിച്ച വഴിക്കടവ് പഞ്ചായത്ത്.

Post a Comment

Previous Post Next Post