Trending

മുദ്രപത്ര വിൽപന കേന്ദ്രം വയോജന, ഭിന്നശേഷി സൗഹൃദമായ സ്ഥലത്തേക്ക് മാറ്റണം.





താമരശ്ശേരി: താമരശ്ശേരിയിലെ ഏക മുദ്രപത്ര വിൽപ്പന കേന്ദ്രം വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

നിലവിൽ പോലീസ് സ്റ്റേഷനു മുന്നിലെ കെ എം  കോംപ്ലക്സിസിൻ്റെ ഒന്നാം നിലയിലാണ് വിൽപ്പന കേന്ദ്രം പ്രവർത്തിക്കുന്നത്.

പ്രായമായവരും, ഭിന്നശേഷിക്കാരും ഏറെ പ്രയാസപ്പെട്ടാണ് കെട്ടിടത്തിന് മുകൾനിലയിൽ എത്തിച്ചേരുന്നത്.

ഏതെങ്കിലും കെട്ടിടത്തിൻ്റെ തറ നിലയിലേക്ക്  വിൽപ്പന കേന്ദ്രം മാറ്റിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post