പുതുപ്പാടി:
വായന മരിക്കുന്നില്ല വാളിനേക്കാൾ മൂർച്ചയുണ്ട് വാക്കുകൾക്ക് അതുകൊണ്ടുതന്നെ വാക്കുകൾ ഇഴചേർത്തു വച്ച പുസ്തകങ്ങളുടെ ലോകത്തേക്ക് അക്ഷരമാധുര്യം നുകർന്ന് വായനാദിനത്തിൽ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊ ന്നായ കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി കോളേജിലെ ലൈബ്രറിയിലേക്ക് എം ഇ എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശനം നടത്തി.
വായനയിലൂടെ അറിവിന്റെയും ഭാവനയുടെയും ലോകം നമുക്ക് മുന്നിൽ തുറക്കപ്പെടുന്നുവെന്നും അതുകൊണ്ടുതന്നെ മാർഗ്ഗമേതായാലും വായന വളരുക തന്നെ ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പൽ Rev. Fr. ബിജു, ലൈബ്രെറിയൻ മിസ്റ്റർ ടോം എന്നിവർ വിദ്യാർത്ഥികളെ ഓർമപ്പെടുത്തുകയുണ്ടായി. വായനയെ നല്ലൊരു സുഹൃത്തായി കൂടെ കൂട്ടണമെന്ന നിർദ്ദേശം നൽകുകയും ചെയ്തു.
രക്ഷിതാക്കളുടെ വായന എന്ന തലക്കെട്ടിൽ
സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന വിവിധ പരിപാടികൾ വായനാദിനത്തിൽ ശ്രദ്ധേയപരിപാടിയായിരുന്നു.
സ്കൂൾ സെക്രട്ടറി കെ എം ഡി മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ ജോസഫ് പുളിമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ ഫഹ്‌മി ഫാത്തിമ, ഫാത്തിമ, ഐവിൻ ബേബി, ഇഷ തൻവി, ബത്തൂൽ, ഹിതാഷ്, ഹിഫ്ത കദീജ, തുടങ്ങിയ 80 ഓളം വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചു.