കെടവൂർ എം എ എൽ പി സ്കൂളിൽ
കുട്ടികൾ ചേർന്ന് അക്ഷര മരം ഒരുക്കിക്കൊണ്ട് വായനാവാര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പാട്ടുകൾ, കഥകൾ, പ്രസംഗം എന്നിവ അവതരിപ്പിച്ചു. ക്ലാസ് തല ലൈബ്രറി ഉദ്ഘാടനം HM ദിൽഷ നിർവഹിച്ചു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ ക്വിസ് മത്സരം, വായന കുറിപ്പ്, കഥ പറയൽ, മികച്ച വായനക്കാരെ തെരഞ്ഞെടുക്കൽ, അറബി കളറിംഗ് മത്സരം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.