Trending

വിഷ കൂൺ പാകം ചെയ്ത് കഴിച്ച ആറു പേർക്ക് ഭക്ഷ്യവിഷബാധ.



 

താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാകം ചെയ്ത് കഴിച്ച ആറു പേർക്ക് ഭക്ഷ്യവിഷബാധ.

പൂനൂർ അത്തായക്കുന്നുമ്മൽ അബൂബക്കർ (67), ഷബ്ന (36), സൈദ (30), ഫിറോസ് (42), ദിയ ഫെബിൻ (17), മുഹമ്മദ് റസൻ (12). എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പറമ്പിൽ നിന്നും ശേഖരിച്ച കൂൺ പാകം ചെയ്ത് വകഴിച്ച അയൽക്കാരായ രണ്ടു വീട്ടുകാരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്തായത്തിനായി തയ്യാറാക്കിയ കൂൺ രുചിച്ചു നോക്കിയവർക്കാണ് വിഷബാധ ഏറ്റത്. .ചർദ്ദിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



വിഷബാധയേറ്റത് അത്തായത്തിന് വേണ്ടി തയ്യാറാക്കി വെച്ച കൂൺ രുചി നോക്കിയവർക്ക്.ഒഴിവായത് വൻ ദുരന്തം.

ഇന്നലെ രാത്രി കൂൺ കഴിച്ച് ഭക്ഷ്യവിഷബാധ ഏറ്റത് നോമ്പ് നോൽക്കുന്നതിനായി  അത്തായത്തോടൊപ്പം കഴിക്കാൻ പാകം ചെയ്ത് വെച്ച കൂൺ രുചിച്ചു നോക്കിയപ്പോൾ.

വളരെ കുറഞ്ഞ അളവിൽ മാത്രമാണ് രാത്രി ഇവർ കൂൺ രുചിച്ചു നോക്കിയത്, ഉടൻ തന്നെ ചർദ്ദി തുടങ്ങിയതിനാൽ ആശുപത്രിയിൽ എത്തിച്ചു.

രുചി നോക്കിയ സമയത്തു തന്നെ ചർദ്ദി വന്നതിനാൽ ഇവർ ശരിക്കും രക്ഷപ്പെടുകയായിരുന്നു.

തയ്യാറാക്കി വെച്ച കൂൺ അത്തായത്തോടൊപ്പം പൂർണമായും കഴിച്ചിരുന്നെങ്കിൽ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നു.

ഫിറോസിൻ്റെ വീടിൻ്റെ പിന്നിലെ പറമ്പിൽ നിന്ന് ശേഖരിച്ച കൂൺ  പാകം ചെയ്ത ശേഷം സമീപത്തെ സഹോദരൻ്റെ വീട്ടിലേക്കും നൽകുകയായിരുന്നു, അവരും രുചിച്ചു നോക്കി ബാക്കി അത്തായത്തിനായി മാറ്റിവെച്ചു, മുമ്പും വീട്ടിലെ പറമ്പിൽ നിന്നും കൂൺ ശേഖരിച്ച് ഇവർ പാകം ചെയ്ത് കഴിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് വിഷബാധ ഏൽക്കുന്നത്.


.

Post a Comment

Previous Post Next Post