ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(എ.എം.എ.ഐ) താമരശ്ശേരി ഏരിയയുടെ നേതൃത്വത്തിൽ കേരള ആയൂർവേദിക് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ ഒഷധതൈ വിതരണം നടത്തി. താമരശ്ശേരി-കാരാടി അംഗനവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ *ഡോ.അഞ്ജന ശാന്തി* അദ്ധ്യക്ഷം വഹിച്ചു. വാർഡ് മെംബർ *ശ്രീമതി മഞ്ജിത* മുഖ്യാതിഥി ആയി. ഔഷധതൈ വിതരണത്തിന് *അജിത ടീച്ചർ, ഡോ.അതുല്യ അനീഷ്, ഡോ.വിപിൻദാസ്, ഡോ.ലുലു മുംതാസ്, ഡോ.അനുഷ വി.ആർ* തുടങ്ങിയവർ നേതൃത്വം നൽകി.