താമരശ്ശേരി :
പഴശ്ശിരാജാ വിദ്യാമന്ദിരത്തിൽ വായന വാരാചരണത്തിന് തുടക്കമായി. അധ്യാപികയായ വിജില വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം കുട്ടികൾക്ക് നൽകി കൊണ്ടു വായന വാരം ഉദ്ഘാടനം ചെയ്തു.
കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന പ്ലേ കാർഡുകൾ, പോസ്റ്ററുകൾ , എന്നിവ പ്രദർശിപ്പിക്കുകയും സ്കിറ്റ് അവതരിപ്പിക്കുകയും വായന ദിന റാലി നടത്തുകയും ചെയ്തു. വായന ദിന പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥിനികളായ നക്ഷത്ര , പാർവ്വണ കൃഷ്ണ , ദിയാ രാജേഷ്, ദേവഗംഗ കെ.ആർ എന്നിവർ പ്രസംഗിച്ചു.