താമരശ്ശേരി: കോഴിക്കോട് റൂറൽ ജില്ലയിൽ ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ ലഹരി കേസുകൾ റജിസ്റ്റർ ചെയ്യുകയും, പ്രതികളെ അഴിക്കുള്ളിൽ ആക്കുകയും ചെയ്ത പോലീസ് സ്റ്റേഷനുള്ള അവാർഡ് താമരശ്ശേരി എസ് എച്ച് ഒ സായൂജ് കുമാർ ഏറ്റുവാങ്ങി.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് താമരശ്ശേരിയിൽ നടന്ന ചടങ്ങിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജുവാണ് ഉപഹാരം കൈമാറിയത്.