Trending

പോലീസിന്റെ 'ഓപ്പറേഷൻ ലാസ്റ്റ് ബെൽ'; കുട്ടിഡ്രൈവർമാർ കുടുങ്ങി, പിടിച്ചെടുത്തത് 200 വാഹനങ്ങൾ





മലപ്പുറം: സ്‌കൂള്‍ പരിസരങ്ങളിലെ അക്രമങ്ങള്‍, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനായി ഓപ്പറേഷന്‍ ലാസ്റ്റ് ബെല്‍ എന്ന പേരില്‍ പ്രത്യേക പരിശോധനയുമായി ജില്ലാ പോലീസ്. സ്‌കൂള്‍ വിട്ടതിന് ശേഷം വിദ്യാര്‍ഥികള്‍ ബസ്സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അക്രമാസക്തമാവുകയും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക പരിശോധനയ്ക്ക് തുടക്കമിട്ടത്.

ഇതുവരേ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 50 പേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ 36 കേസുകളും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് രക്ഷിതാക്കള്‍ക്ക് എതിരേ എടുത്ത കേസുകളാണ്.

വിവിധ സ്റ്റേഷനുകളിലായി 200 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഹൈസ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളാണ് പരിശോധനയില്‍ പോലീസ് പിടിയിലായത്. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഓടിച്ചതിനുമായി 14 വിദ്യാര്‍ഥികള്‍ക്കെതിരേയും കേസുണ്ട്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കിയ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിശോധനകള്‍ വരുംദിവസങ്ങളിലും തുടരും

Post a Comment

Previous Post Next Post