തിരുവമ്പാടി : കക്കാടംപൊയിൽ വെണ്ടേക്കും പൊയിലിൽ നായാട്ടിനിടെ ലൈസൻസില്ലാത്ത തോക്കുമായി രണ്ടു പേർ അരീക്കോട് കൊടുമ്പുഴ വനം വകുപ്പ് സംഘത്തിൻ്റെ പിടിയിലായി. വെണ്ടേക്കുംപൊയിലെ ആനയിറങ്ങുന്ന ഭാഗങ്ങളില്‍ വെടിയൊച്ച കേട്ട് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദാലി, ഹംസ എന്നിവരെയാണ് കൊടുമ്പുഴ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. വേട്ടയാടാന്‍ ഉപയോഗിച്ച തോക്കും, തിരകളും, കുറ്റ കൃത്യത്തിന് ഉപയോഗിച്ച മറ്റ് ആയുധങ്ങളും അടക്കമാണ് പിടിയിലായത്. പിടികൂടിയ പ്രതികളെ കൂടാതെ, പ്രദേശ വാസികളടക്കം ആറുപേർ കൂടിയുണ്ടെന്ന്, പിടിയിലായവർ മൊഴി നൽകിയിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.