ഞാവൽ പഴം എന്ന് കരുതി കാട്ടുപഴം കഴിച്ച മൂന്നു പേർ കൂടി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ചുണ്ടിലും, മുഖത്തും വീക്കവും, ദേഹത്ത് ചൊറിച്ചിലും വന്നതിനെ തുടർന്നാണ് മൂന്നു പേർ ചികിത്സ തേടിയത്. താമരശ്ശേരി ചുണ്ടക്കുന്ന്
ആദിൽ മൻസൂർ, നാദിൽ മൻസൂർ അൻഷിദ് എന്നിവരാണ് ചികിത്സ തേടിയത്.
ചുണ്ടക്കുന്ന് സ്വദേശി അഭിഷേക് നേരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു എല്ലാവരും ഹൈസ്കൂൾ വിദ്യാർത്ഥികളാണ്
ഞാവൽ പഴം എന്നു കരുതി ചേരു മരത്തിൻ്റെ പഴമായിരുന്നു ഇവർ കഴിച്ചത്, ഈ മരത്തിൻ്റെ ഇല ദേഹത്ത് സ്പർശിച്ചാൽ ചിലർക്ക് ചൊറിച്ചിൽ വരാറുണ്ട്. ആരുടെയും നില സാരമുള്ളതല്ല.