Trending

ഞാവലല്ല, ചേരാണ് !, ചൊറിച്ചിൽ രണ്ടാഴ്ച വരെ നീണ്ടു നിൽക്കും. എന്താണ് ചേരുമരം ?



ഞാവൽ എന്ന് തെറ്റിദ്ധരിച്ച് ആറ്റുചേരിന്റെ പഴം കഴിച്ച് വിഷ ലക്ഷണങ്ങൾ കണ്ടതായ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്.  കുട്ടികളിൽ വിഷ സസ്യങ്ങളെക്കുറിച്ചുള്ള അറിവ് പകരേണ്ടത് അത്യന്താപേക്ഷിതമാണ്. മുതിർന്നവരിൽ നിന്ന് കുട്ടികൾക്ക് സസ്യ പ്രകൃതി പരിചയം ലഭിക്കാതെവരുന്ന ഒരു കാലഘട്ടമാണ് ഇന്ന് കടന്ന് പോകുന്നത്. കുട്ടികളെ കൂട്ടി പ്രകൃതി നിരീക്ഷണ പഠന പരിചയം നടത്തിയില്ലെങ്കിൽ നല്ലതേത് അപകടം വരുത്തുന്ന ചെടി ഏതെന്ന് അറിയാൻ കഴില്ല.

ഇന്നത്തെ സംഭവം ഇതാണ് കാണിക്കുന്നത് ആറ്റു ചേര്, കാട്ടുചേര് എന്ന വിഷ ഫലം ഞാവൽ ആണെന്ന് തെറ്റിദ്ധരിച്ച് കുട്ടികൾ ഭക്ഷിക്കുകയും വായിലും ചുണ്ടിലും പൊള്ളലും നീറ്റലും തടിപ്പും ഉണ്ടാവുകയും ചെയ്തിരിക്കുന്നു,
ഇതിന് എന്താണ് ചികിത്സ എന്നത് ഇന്ന് അറിവില്ലാതായിരിക്കുന്നു .

ഇത്തരം അവസ്ഥയിൽ ഉടനെ വെണ്ണയൊ വെളിച്ചെണ്ണയോ പാലോ പുരട്ടുകയും ഉള്ളിൽ പോയിട്ടുണ്ടെങ്കിൽ പാൽ കുടിക്കുകയും വേണം. ഇതിൽ മാറുന്നില്ലെങ്കിയ താന്നി തൊലി കഷായം വച്ച് വെണ്ണ ചേർത്ത് കഴിക്കണം.



വ്യത്യസ്ത സവിശേഷതകളുള്ള നിരവധി മരങ്ങളാണ് നമ്മുടെ ചുറ്റുപാടുമുള്ളത്. ചില മരങ്ങൾക്ക് നിരവധി ​ഗുണങ്ങളാണുള്ളതെങ്കിൽ ചില മരങ്ങൾ അപകട കാരികളാണ്.


അത്തരത്തിൽ അപകടകാരിയാണ് ചാര് എന്നും ചേര് എന്നും ചേരാമരം എന്നും വിളിക്കുന്ന വൃക്ഷം.

അറിയാതെ ഈ വൃക്ഷവുമായി സംസര്‍ഗത്തിന് ഇടവന്നാല്‍ ഉടലാകെ പൊള്ളും. സഹിക്കാൻ കഴിയാത്ത ചുട്ടു നീറ്റലും അനുഭവപ്പെടും.

ഒരു അലർജി പ്രതിപ്രവർത്തനത്തിന് കാരണമാവുകയും ചർമ്മത്തെ രാസപരമായി പ്രകോപിപ്പിക്കുകയും ചെയ്യും. ഈ ഇനത്തിൻ്റെ തടി പുക ശ്വസിക്കുന്നത് അപകടകരമായേക്കാം.35 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഉണങ്ങുമ്പോൾ കറുപ്പ് നിറമാകുന്ന വെളുത്ത കറയുണ്ട്. നീണ്ട് അറ്റം കൂർത്ത ലഘുപത്രങ്ങൾ ഏകാന്തരന്യാസത്തിൽ വിന്യസിച്ചിരിക്കുന്നു. പച്ചകലർന്ന വെള്ള നിറമുള്ള പൂക്കൾ. മിനുസമുള്ള ഉരുണ്ട ഫലത്തിൽ ഒരു വിത്ത് ഉണ്ടായിരിക്കും.ഇതിന്റെ വിഷാംശമുള്ള കറ ശക്തമായ ചൊറിച്ചിൽ ഉണ്ടാക്കും.


മരങ്ങളുടെ കൂട്ടത്തില് എപ്പോഴും ഭീകരതയോടെ ഓർക്കുന്ന ഒരു പേരാണ് ചേര് മരം.

നാട്ടിന്പുറങ്ങളിലെ തോട്ടിന്കരയിലും കാവുകളിലും കുന്നിന് ചെരിവുകളിലും ചേലോടെ തഴച്ച് വളരുന്ന ചെടിയാണ് ചേര്.

ഇതിന് അലക്കുചേര്, തെങ്ങുകോട്ട എന്നീ പേരുകളുമുണ്ട്.

നമ്മുടെ നാട്ടിന് പുറങ്ങളിലും തോട്ടിന്കരയിലും കാവുകളിലും എല്ലാം ചേര് മരം ധാരാളമായി ഉണ്ടാവും.

ഏത് വേനലിലും ശക്തിയായി തഴച്ച് വളരുന്ന ഒന്നാണ് ചേര് മരം. ചേര് മരത്തെക്കുറിച്ച് നിരവധി വിശ്വാസങ്ങളും നമുക്ക് ചുറ്റും നിലനില്ക്കുന്നുണ്ട്.
ചേര് മരം വീടിന് പരിസരത്ത് വെക്കുന്നത് പൈശാചിക ശക്തികളെ ആകര്ഷിക്കുമെന്നാണ് പണ്ട് കാലം മുതലുള്ള വിശ്വാസം.

അത് ഐശ്വര്യക്ഷയത്തിനും ആപത്ത്, എന്നിവക്കും കാരണമാകും. നെഗറ്റീവ് ശക്തികളെ ആകര്ഷിക്കാന് ചേര് മരത്തിന് കഴിയും എന്നാണ് വിശ്വാസം. എന്നാൽ ചേര് ദേഹത്തായാല് രണ്ടാഴ്ചയോളം ഇതിന്റെ ചൊറിച്ചില് ഉണ്ടാവുന്നു.

അതിലുപരി വീർത്ത് കുമിളകളായി ഭീകരവാസ്ഥയിലാവുന്നു.

പലപ്പോഴും ശരീരം പണ്ട് കാലത്ത് തന്നെ ക്ഷുദ്ര പ്രയോഗങ്ങള്ക്ക് ചേര് മരം ഉപയോഗിച്ചിരുന്നു. ദൃഷ്ടിദോഷം വരുത്താനും ചേരിന് കഴിയും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കഴിവതും ചേര് മരം വീടിന്റെ പരിസരങ്ങളിലോ ചുറ്റുപാടോ വെക്കാന് കാരണവന്മാര് സമ്മതിക്കാറില്ല.

തൊട്ടാല് ചൊറിഞ്ഞ് തടിച്ച് വ്രണമാകുന്നത് എന്ന അർഥത്തില് ഇതിനെ അരുഷ്കാരം എന്ന് സംസ്കൃതത്തിലും വിളിക്കും.ശരീരം ചൊറിഞ്ഞു തടിക്കുമ്പോൾ ‘ചേര് പൊരുതുന്നതാണെന്ന്’ പറഞ്ഞു കേള്ക്കുന്നു. ചേര് എന്ന മരത്തിനു ചുവട്ടിലൂടെ പോകുന്ന ചിലയാളുകൾക്ക് ഇങ്ങനെ ചൊറിഞ്ഞു തടിക്കാറുണ്ടെന്ന് പഴമക്കാര് പറയുന്നു.ചേരുമരം അലർജ്ജി ഉണ്ടാക്കും. ചിലരിൽ ഇത് കൂടുതലായും കണ്ടുവരുന്നു.

ഈ മരത്തിന്റെ കായ, ഇല, തൊലി ഇവയിലെല്ലാം അലർജ്ജിയുണ്ടാക്കുന്ന ആല്ക്കലോയ്ഡ് അടങ്ങിയിരിക്കുന്നു.semicarpol and bhilawanol എന്നീ ആൽക്കലോയിഡുകളാണ് ഈ അലർജിക്ക് കാരണം
ഈ മരത്തിന്റെ തൊലി പൊട്ടി കറുപ്പു നിറത്തിലുള്ള ഒരു ദ്രാവകം ഊറി വരും. ഇക്കാലത്ത് വൃക്ഷത്തിന്റെ അടുത്തു കൂടി പോയാല് ശരീരത്തില് പൊള്ളലും ചൊറിച്ചിലും അനുഭവപ്പെടും. ചേരിന്റെ പഴങ്ങള് പഴുത്ത് മഴക്കാലങ്ങളില് വെള്ളത്തില് കൂടി ഒഴുകി വരുന്നതും ഈ പഴങ്ങളുടെ മാംസളഭാഗം ശരീരത്തില് വീഴുകയോ പറ്റുകയോ ചെയ്താല് ചിലര്ക്ക് ശരീരമാസകലം നീരുവരുകയും ചെയ്യുന്നതിനാലാകാം ഈ വൃക്ഷം ആളുകള് തിങ്ങി പാര്ക്കുന്ന സ്ഥലങ്ങളില് നിന്ന് ഇപ്പോൾ അകന്നു പോയത്.🖤

Post a Comment

Previous Post Next Post