ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം.
byWeb Desk•
0
ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി സി മെമ്പർ പി.സി ഹബീബ് തമ്പി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.സി നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. പി. ഗിരീഷ് കുമാർ, നവാസ് ഈർപ്പോണ, ഒ.എം ശ്രീനിവാസൻ, കെ.പി അഹമ്മദ് കുട്ടി മാസ്റ്റർ, അഡ്വ.ജോസഫ് മാത്യു തുടങ്ങിയവർ സംസാരിച്ചു. സി. മുഹ്സിൻ,സത്താർ പള്ളിപ്പുറം, ടി.പി. ഷരീഫ്, ബാലകൃഷ്ണൻ പുല്ലങ്ങോട്, ഖദീജ സത്താർ, കെ.പി കൃഷ്ണൻ, വി.കെ.എ.കബീർ, രാജേഷ് കോരങ്ങാട്, ഗിരീഷ് യു.ആർ, ഷീജ ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.