കോട്ടയം പാണംപടിയിൽ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു. വേളൂർ പാണംപടി കലയംകേരിൽ 53 വയസുള്ള നിസാനി ആണ് മരിച്ചത്. രാവിലെ പത്തരയോടെ മീനച്ചിലാറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിക്കുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വീട്ടിലെത്തിയശേഷം വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീർനായയുടെ കടിയേറ്റത് വനം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.